കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ് എന്നത് സമ്മതിക്കുന്നു. രാഹുലിനൊപ്പം പോയ കാറിന് നേരെ ഒരു കല്ല് ചെന്നുവീഴുകയായിരുന്നു. കാറിന്റെ ചില്ലിന് കേട് സംഭവിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പരിക്കും സംഭവിച്ചു. പക്ഷെ അത്രയൊക്കെയല്ലേ അവിടെ സംഭവിച്ചുള്ളൂ എന്ന് കരുതുന്നവരാണ് ഗുജറാത്തുകാര്‍ എന്നതാണ് പലരിലും വിഷമമുണ്ടാക്കുന്നത് . വെള്ളപ്പൊക്കം കൊണ്ട് കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ ഇത്രയല്ലേ രാഹുലിനോട് ചെയ്തുള്ളൂ എന്നതാണ് അവിടെ ചിലര്‍ ചോദിച്ചതത്രെ. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം പിന്തുണയുണ്ട് എന്ന് കരുതപ്പെടുന്ന ബനസ്കന്ത ജില്ലയിലാണ് സംഭവമുണ്ടായത്. അവിടെനിന്നുള്ള ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ഇന്നിപ്പോള്‍ പ്രശ്നമുണ്ടായ റൂണി ഗ്രാമം ( ധനേര) കോണ്‍ഗ്രസ് അംഗത്തെ ജയിപ്പിച്ച സ്ഥലമാണ് . പക്ഷെ അവരുടെ എംഎല്‍എ, അല്ല ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാര്‍, കര്‍ണാടകത്തിലെ റിസോര്‍ട്ടുകളില്‍ സുഖവാസത്തിലാണ്. ഒരു കോണ്ഗ്രസുകാരന് പോലും വെള്ളപ്പൊക്കം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ആ മേഖലയിലേക്ക് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. അത്രമാത്രമാണ് ആ മേഖലയില്‍ കോണ്‍ഗ്രസ് ചെയ്തുവെച്ചത് എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലൊന്ന് ആക്രമിക്കപ്പെട്ട കോണ്‍ഗ്രസ് നിയോജകമണ്ഡലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സര്‍ക്കാരും ബിജെപി പ്രവര്‍ത്തകരുമാണ്. അതിനെയൊക്കെ കുറ്റപ്പെടുത്തിക്കൊണ്ടാണത്രെ രാഹുല്‍ ജനങ്ങളോട് സംസാരിച്ചത്. സഹിക്കുന്നതിനും ഒരു പരിധിയില്ലേ?. ജനങ്ങള്‍ ഇത്രയൊക്കെയല്ലേ ചെയ്തുള്ളൂ എന്നതാണ് ആശ്വാസം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തിരിഞ്ഞുനോക്കാത്ത, കര്‍ണാടകത്തില്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടുകളില്‍ സുഖവാസം നടത്തുന്ന കോണ്‍ഗ്രസ് എംഎല്‍എമാരോടുള്ള ജനങ്ങളുടെ പ്രതികരണം എന്താവുമെന്നതും ഇതിലൂടെ പ്രകടമാവുന്നുണ്ട്. ആ എംഎല്‍എമാര്‍ക്ക് ഇനിയെങ്ങനെ നാട്ടില്‍ കയറിച്ചെല്ലാന്‍ കഴിയും എന്നത് കണ്ടറിയണം. അവരൊക്കെ കോണ്‍ഗ്രസില്‍ രാജിവെച്ചാല്‍ അധിക്ഷേപിക്കാനാവുമോ?.
ഇവിടെയും ഞാന്‍ ആ കോണ്‍ഗ്രസ് എംഎല്‍എമാരെ അധിക്ഷേപിക്കില്ല. അവര്‍ സ്വയമേവ കര്‍ണാടകത്തില്‍ പോയതല്ല. അവരവിടെ ഏതാണ്ടൊക്കെ ഒരു വീട്ടുതടങ്കലിലാണ് എന്നത് എല്ലാവര്‍ക്കുമറിയാം. എങ്ങിനെയെങ്കിലും നാട്ടില്‍ പോകണമെന്നും ജനങ്ങള്‍ അനുഭവിക്കുന്ന വെള്ളപ്പൊക്ക കെടുതികള്‍ കാണാനും അവരെ സഹായിക്കാനും അനുവദിക്കണം എന്നും ഈ എംഎല്‍എമാരില്‍ പലരും പറഞ്ഞതാണ്. കാലുപിടിച്ചുപറഞ്ഞു എന്നതാണ് കേട്ടത് . അതൊക്കെ പക്ഷെ രാഹുലും അഹമ്മദ് പട്ടേലും പാടെ തള്ളിക്കളഞ്ഞു. അവര്‍ക്ക് പ്രശ്നം രാജ്യസഭാ തിരഞ്ഞെടുപ്പിലെ അഹമ്മദ് പട്ടേലിന്റെ വിജയമാണ്. ജനങ്ങള്‍ എത്ര കഷ്ടപ്പെട്ടാലും തങ്ങള്‍ക്ക് ഒന്നുമില്ല എന്നതാണ് രാഹുല്‍-സോണിയമാര്‍ പറഞ്ഞതത്രെ. അവസാനം അവര്‍ക്കുവേണ്ടി താന്‍ തന്നെ നേരിട്ട് വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്നവരെ പോയി കാണാം എന്ന് രാഹുല്‍ ഉറപ്പുനല്‍കുകയായിരുന്നു. അങ്ങിനെയാണ് അദ്ദേഹം ഇന്ന് ഗുജറാത്തിലെത്തിയത്. കോണ്‍ഗ്രസിന് ഗുജറാത്തില്‍ എത്രത്തോളമാണ് ‘ജനപിന്തുണ’ എന്നത് രാഹുലിന് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു എന്നത് എന്തായാലും നല്ലതുതന്നെ. എന്തായാലും രാഹുലിനും കോണ്‍ഗ്രസിനും അഭിവാദ്യങ്ങള്‍. ഇനിയും വെള്ളപ്പൊക്ക മേഖലയില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എമാരെ അകറ്റിനിര്‍ത്താന്‍ അദ്ദേഹത്തിനാവട്ടെ. ബിജെപിയെ തളര്‍ത്താന്‍ ഉദ്ദേശിച്ചുവന്ന കോണ്‍ഗ്രസ് എന്താണ് അക്ഷരാര്‍ഥത്തില്‍ ചെയ്യുന്നത് എന്നത് ലോകം തിരിച്ചറിയും. അതിനിടയില്‍ കോണ്‍ഗ്രസിന് രാഹുലിന്റെ പേരില്‍ കണ്ണീര്‍വാര്‍ക്കാന്‍ കഴിയുമെങ്കില്‍ നല്ലതുതന്നെ. നടക്കട്ടെ അതും.
[fb_pe url=”https://www.facebook.com/photo.php?fbid=10207677427852482&set=a.2471279760106.88468.1795763207&type=3&theater” bottom=”30″]
Discussion about this post