തിരുവനന്തപുരം: ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദന്റെ ജനപിന്തുണയാണോ വെറുക്കപ്പെട്ടവരുടേയും അവതാരങ്ങളുടേയും പണക്കൊഴുപ്പാണോ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയതെന്ന് വി.ടി.ബൽറാം എം.എൽ.എ. തോമസ് ചാണ്ടിയും പി.വി.അൻവറും സംശയത്തിന്റെ മുനയിലാണെന്നും അവരേക്കുറിച്ച് അന്വേഷിക്കണമെന്നും വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതരുടെ ന്യായീകരണവാദങ്ങൾ വേദവാക്യമായി സ്വീകരിച്ച് അവരെ വിശുദ്ധരാക്കി പ്രഖ്യാപിച്ച മുഖ്യമന്ത്രിയോടാണ് സി.പി.എമ്മിന്റെ ഏറ്റവും തലമുതിർന്ന നേതാവിന്റെ ഈ ആവശ്യമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തോമസ് ചാണ്ടിയും പിവി അൻവറും സംശയത്തിന്റെ മുനയിലാണെന്നും അവരേക്കുറിച്ച് അന്വേഷിക്കണമെന്നും വിഎസ് അച്യുതാനന്ദൻ. കുറ്റാരോപിതരുടെ ന്യായീകരണവാദങ്ങൾ വേദവാക്യമായി സ്വീകരിച്ച് അവരെ വിശുദ്ധരാക്കി പ്രഖ്യാപിച്ച മുഖ്യമന്ത്രിയോടാണ് സിപിഎമ്മിന്റെ ഏറ്റവും തലമുതിർന്ന നേതാവിന്റെ ഈ ആവശ്യം.പിണറായി വിജയൻ മുഖ്യമന്ത്രിയായത് വിഎസ് അച്യുതാനന്ദന്റെ ജനപിന്തുണയാലാണോ വെറുക്കപ്പെട്ടവരുടേയും അവതാരങ്ങളുടേയുമൊക്കെ പണക്കൊഴുപ്പിനാലാണോ എന്നാണ് ഇനിയറിയേണ്ടത്.
Discussion about this post