തിരുവനന്തപുരം : ബാര്ക്കോഴക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ബാര്‍കോഴയില്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ കൂട്ടുകച്ചവടമാണ് ഭാഗമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.മന്ത്രി രാജി വെച്ച് അന്വേഷണത്തെ നേരിടണം .ബാര്‍കോഴയില്‍ കുറച്ച് തെളിവുകളേ പുറത്തു വന്നിട്ടുള്ളു. കൂടുതല്‍ തെളിവുകള്‍ ഇനിയും വരാനുണ്ട്. സര്‍ക്കാര്‍ ബജറ്റ് വിറ്റ് കാശാക്കിയെന്ന് ഇപ്പോള്‍ വ്യക്തമായെന്നും പിണറായി പറഞ്ഞു.
ബാര്‍കോഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയും പണം വാങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഇങ്ങനെ അഴിമതിക്കാരാകുന്നത് മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥത കൊണ്ടാണ്. കോടതിയുടെ പരാമര്‍ശങ്ങള്‍ പോലും ഉമ്മന്‍ചാണ്ടിക്ക് ബാധകമല്ല. വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പുരസ്കാരം ലഭിച്ച മട്ടാണ് മുഖ്യമന്ത്രിക്കെന്നും പിണറായി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കെ.ബി ഗണേഷ് കുമാറിന്റെ ആരോപണവും അന്വേഷിക്കണം. ഗണേഷിന് വ്യക്തിവൈരാഗ്യമുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post