മലപ്പുറം: അഡ്വ. പി.പി. ബഷീറിനെ വേങ്ങരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചയാളാണ് പി.പി. ബഷീര്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത ജില്ലതല നേതൃയോഗത്തിലാണ് ഇക്കാര്യം ധാരണയായത്. സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗമായ പി.പി. ബഷീര്‍ 2016ലെ തെരഞ്ഞെടുപ്പിലാണ് വേങ്ങരയില്‍ ഇടത് സ്ഥാനാര്‍ഥിയായത്. അന്ന് 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.
Discussion about this post