ഡല്‍ഹി: ചികിത്സകളുടെ ഭാഗമായി ഗോ മൂത്രം മുസ്ലിങ്ങള്‍ക്കും സ്വീകാര്യമാവണം എന്ന് യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ്. ‘ഗോമൂത്രം ചികിതസയ്ക്കായി ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ട്. ചിലയാളുകള്‍ പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് പറഞ്ഞ് പതഞ്ജലിയെ ലക്ഷ്യം വെക്കുകയാണ്. മുസ്ലിം സഹോദരങ്ങള്‍ തുടങ്ങിയ ഹംദര്‍ദ് ഞാന്‍ ഒരിക്കലും ഉന്നം വെച്ചിരുന്നില്ലല്ലോ’, രാംദേവ് കുറ്റപ്പെടുത്തി.
‘ഹിമാലയ ഡ്രഗ് കമ്പനിക്കും ഹംദര്‍ദിനും എന്റെ എല്ലാ വിധ പിന്തുണയുമുണ്ട്. ഹിമാലയ ഗ്രൂപ്പിന്റെ ഫറൂഖ് ഭായ് എനിക്ക് അദ്ദേഹത്തിന്റെ സ്ഥലം സംഭാവനയായി തന്നിട്ടുണ്ട്. അതും യോഗ ഗ്രാമം സ്ഥാപിക്കാന്‍’. പതഞ്ജലി ഹിന്ദു കമ്പനി ഉത്പന്നമാണെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വിദ്വേഷത്തിന്റെ വന്മതിലാണ് സൃഷ്ടിക്കുന്നതെന്നും രാം ദേവ് ആരോപിച്ചു. ഇന്ത്യാടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
10,000 കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന് പിന്തുടര്ച്ചക്കാര് ആരാകണമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താന്‍ പരിശീലനം നല്കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു.
‘ഞാനൊരിക്കലും ചെറിയ കാര്യങ്ങളെ പറ്റി ചിന്തിക്കാറില്ല. വലിയ കാര്യങ്ങളേ ഞാന്‍ ആലോചിക്കാറുള്ളൂ. അടുത്ത 100 വര്‍ഷത്തേക്ക് പതഞ്ജലി ഗ്രൂപ്പ് എന്തായിരിക്കുമെന്ന ഭാവന എനിക്കുണ്ട്. പിന്തുടര്ച്ചക്കാരെ ഏല്പിച്ചായിരിക്കും ഞാന്‍ പതഞ്ജലി വിടുക’.
‘ഭൗതിക സുഖങ്ങളാഗ്രഹിക്കുന്ന ഒരു ബിസ്സിനസ്സുകാരായിരിക്കില്ല എന്റെ പിന്തുടര്ച്ചക്കാര്. മതിയായ പരിശീലനം ലഭിച്ച 500 സന്യാസികളുടെ ഒരു ടീമായിരിക്കും അത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post