ഡല്‍ഹി: യു പി എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ നവംബര്‍ ഏഴിന് വിധിപറയും. സി ബി ഐ പ്രത്യേക കോടതിയാണ് വിധി പറയുക.
മുന്‍ കേന്ദ്ര ടെലകോം മന്ത്രി എം രാജ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന സി എ ജി വിനോദ് റായിയുടെ കണ്ടെത്തല്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്.
സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് (ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക) എന്ന രീതിയാണ് സ്വീകരിച്ചതെന്നായിരുന്നു സി എ ജിയുടെ കണ്ടെത്തല്‍. ഇതിലൂടെ വന്‍ നഷ് ടമുണ്ടായെന്നാണ് കണ്ടെത്തല്‍.
Discussion about this post