ഡല്‍ഹി: എല്ലാ അനാഥാലയങ്ങള്‍ക്കും ഡിസംബര്‍ ഒന്നു മുതല്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി മേനകാഗാന്ധി. അനാഥാലയങ്ങളെല്ലാം ഡിസംബര്‍ ഒന്നിനകം ജുവനൈയില്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദത്തെടുക്കല്‍ സഹായ ഏജന്‍സികളുടെ സംഘടനയായ സാറയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാ സംസ്ഥാന ദത്തെടുക്കല്‍ ഏജന്‍സികളോടും മാസത്തില്‍ 1,000 കുട്ടികളെ ദത്തെടുക്കല്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇതിന് സാമ്പത്തിക സഹായം മന്ത്രാലയം നല്‍കുമെന്നും മേനകാ ഗാന്ധി പറഞ്ഞു.
ഇതിലൂടെ തെരുവില്‍ അലയുന്ന എല്ലാ കുട്ടിള്‍ക്കും ഒരു കുടുംബത്തെ നല്‍കണമെന്നും മന്ത്രി പറഞ്ഞു. ശിശു ക്ഷേമമന്ത്രാലയം നടത്തിയ സര്‍വ്വേപ്രകാരം രാജ്യത്തെ 9,000 അനാഥാലയങ്ങളില്‍ 4,000 അനാഥാലയങ്ങളും ജുവനൈയില്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഇവിടെ 21,000 പെണ്‍കുട്ടികളും 19,000 ആണ്‍കുട്ടികളും താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Discussion about this post