ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കളുടെ സുരക്ഷയില്‍ കഴിയുന്ന അഖില-(ഹാദിയ)-പൂര്‍ണ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മീഷന് രേഖ ശര്‍മ്മ. ഒരു തരത്തിലുള്ള സുരക്ഷ ഭീഷണിയുംഅഖിലയ്ക്ക് ഉണ്ടെന്ന് കരുതാനാവില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു. വൈക്കത്തെ വീട്ടിലെത്തി അഖിലയേയും, മാതാപിതാക്കളെയും കണ്ടതിന് ശേഷമായിരുന്നു വനിത കമ്മീഷന്റെ പ്രതികരണം.
അഖില സന്തോഷവതിയാണെന്നും കമ്മീഷന് പറഞ്ഞു. ഭക്ഷണം കഴിക്കുന്നുണ്ട്. അവള് പുഞ്ചിരിക്കുന്നുണ്ട്. അഖില പറഞ്ഞത് എന്തെന്ന് പറയുന്നില്ല.മനുഷ്യാവകാശ ലംഘനം നടക്കുന്നതായി അഖില ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ല. മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്ന് അഖില സന്തോഷവതിയാണെന്ന് വ്യക്തമാക്കാന്‍ അവളുടെ ഫോട്ടോകളും രേഖ ശര്‍മ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തികാട്ടി. ഹാദിയ വീട്ടുതടങ്കലിലല്ലെന്നും സുരക്ഷിതയാണെന്നും 27ന് കോടതിയിലെത്താൻ കാത്തിരിക്കുകയാണെന്നും അധ്യക്ഷ വ്യക്തമാക്കി. മതിയായ സുരക്ഷ സംവിധാനങ്ങൾ വീട്ടിലുണ്ട്. ഹാദിയ സന്തോഷവതിയാണ്. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നില്ല. അവരുമായി സംസാരിച്ചതിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും രേഖ ശർമ പറഞ്ഞു.
അഖിലയുടെ വിഷയം ലൗവ് ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.ഒരു മണിക്കൂറോളം അവര്‍ അഖിലയുമായും കുടുംബങ്ങളുമായും ചര്‍ച്ച നടത്തി. കാല് മണിക്കൂറോളം അഖിലയുടെ പിതാവ് അശോകനുമായും മുക്കാല്‍ മണിക്കൂറോളം അഖിലയുമായും സംസാരിച്ചു. തുടര്‍ന്നാണ് മാധ്യമങ്ങളോട് അവര്‍ സംസാരിച്ചത്.
ഈ മാസം 27നാണ് അഖില കേസ് സുപ്രിം കോടതി പരിഗണിക്കുന്നത്. അന്ന് കോതിയില്‍ നേരിട്ട് ഹാജരാവുമെന്ന് അഖില പറഞ്ഞതായും വനിത കമ്മീഷന് വ്യക്തമാക്കി
Discussion about this post