ഇന്‍ഡോര്‍: മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനം ഇന്‍ഡോറിനെ ഇന്ദര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദ്ദേശത്തെ ചര്‍ച്ചയ്ക്കു വെച്ച് ഇന്‍ഡോര്‍ മുനിസപ്പല്‍ കോര്പ്പറേഷന് ജനറല്‍ കൗണ്‍സില്‍. സുധീര്‍ ദഡ്ഗെ എന്ന ബി.ജെ.പി വ്യവസായിയാണ് ഇന്‍ഡോറിന്റെ യഥാര്‍ത്ഥ പേര് ഇന്ദര്‍ ആയിരുന്നുവെന്ന് തെളിവുകള്‍ അടങ്ങിയ ഹരജി സമര്‍പ്പിച്ചതെന്ന് മുനിസിപ്പല്‍ കോര്പറേഷന് ചെയര്മാന് അജയ്സിങ് നറുകെ മാധ്യമങ്ങളോട് പറഞ്ഞു. സുധീര്‍ ദഡ്ഗേയോട് തന്റെ വാദം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവ ലഭ്യമായതിനു ശേഷമേ ബാക്കി തീരുമാനങ്ങള്‍ എടുക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഡോറിന്റെ യഥാര്‍ത്ഥ പേര് ഇന്ദര്‍ ആണ്. പുരാതന കാലത്തെ ഇന്ദ്രേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നുമാണ് ഇന്ദര്‍ എന്ന പേര് ലഭിച്ചത്. ബ്രിട്ടീഷുകാരുടെ തെറ്റായ ഉച്ചാരണം മൂലം കാലക്രമേണെ ഇന്‍ഡോര്‍ എന്നു മാറുകയായിരുന്നുവെന്നും ഇത് തിരിച്ചു കൊണ്ടു വരണമെന്നായിരുന്നു ദഡ്ഗെ ആവശ്യമുന്നയിച്ചത്. പഴയകാലത്തെ ഹോല്ക്കാര് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇന്‍ഡോര്‍ എന്നും പല ചരിത്ര രേഖകളിലും ഇതിനെ ഇന്ദര്‍ എന്നു പ്രതിപാദിച്ചിരിക്കുന്നതായും ദഡ്ഗെ പറഞ്ഞു.
Discussion about this post