ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ അവതാരകന് വിനു വി. ജോണിനെതിരെ വിമര്‍ശനവുമായി സിപിഎം പ്രവര്ത്തകന് പി.എം. മനോജ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ രാജീവ് ചന്ദ്രശേഖരന്റെ റിസോര്‍ട്ടിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പി.എം. മനോജിന് ക്ഷണമുണ്ടായിരുന്നു. ആ ചര്‍ച്ചയ്ക്ക് പോകാതിരുന്നത് നന്നായി എന്നാണ് പി എം മനോജിന്റെ വാദം.
വിനു വി. ജോണിന് പറ്റിയത് ചന്ദ്രശേഖരന്റെ അടുക്കളപ്പണിയാണെന്നാണ് മനോജിന്റെ വിമര്‍ശനങ്ങളിലൊന്ന്. കോട്ടിട്ട ജഡ്ജി നടത്തുന്ന ചര്‍ച്ചയില്‍ പോകാതിരുന്നത് നന്നായെന്നും മനോജ് പറയുന്നു.
പി.എം. മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കർ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയിൽ ചെയ്യാനായേക്കും. ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാർത്ഥ്യമാണ്. ഇന്ന് ന്യൂസ് 18, മനോരമ, ഏഷ്യാനെറ്റ് എന്നിവിടങ്ങളിൽ നിന്ന് ചർച്ചയ്ക്ക് വിളിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ല. ഒടുവിൽ വിളിച്ചത് ഏഷ്യാനെറ്റിൽ നിന്നാണ്. ഒരു കയ്യേറ്റക്കാരനു വേണ്ടിയുള്ള ചർച്ചയ്ക്കില്ല എന്നാണ് മറുപടി നൽകിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെടുന്നു. കോട്ടിട്ട ജഡ്ജി വിധി എഴുതി വെച്ച് വിചാരണാഭാസത്തിന് കാത്തിരിക്കുയയായിരുന്നു. ഇന്നലെ വരെ തോമസ് ചാണ്ടിയെ വെല്ലുവിളിച്ചു. ഇന്ന് കയ്യേറ്റം സ്വന്തം ഉടമയുടേതാണെന്ന് വന്നപ്പോൾ കുറച്ച് സ്ഥലമല്ലേ ഉള്ളു എന്ന് സ്ഥാപിക്കാൻ ശ്രമം. സ്റ്റുഡിയോയിലെത്തി കോട്ടിൽ കയറിയാൽ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തിൽ പോലും തള്ളിപ്പറയാതിരിക്കാൻ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട് എന്നതിലാണാശ്വാസം.(Ref – നിരാമയ ചർച്ച )
https://www.facebook.com/photo.php?fbid=1758934127459549&set=a.440098086009833.107090.100000289376141&type=3
Discussion about this post