നഴ്സുമാരുടെ സംഘടനയായ യുഎന്‍എ നടത്തുന്ന സമരം മൂലം അടച്ചുപൂട്ടിയ ചേര്‍ത്തല കെവിഎം ഹോസ്പിറ്റല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഴ്സുമാരുടെ സമരം നൂറ് ദിവസം പിന്നിട്ട സാഹചര്യത്തില്‍ സമരത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ രംഗത്തെത്തി. ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല നിവാസികള്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മയായ സേവ് കെവിഎം ഫോറം ആണ് ആശുപത്രിയ്ക്ക് മുന്നില്‍ കരിദിനം ആചരിച്ചത്. നൂറു കണക്കിന് നാട്ടുകാരാണ് സമരത്തിനെതിരായ പ്രതിഷേധത്തില്‍ അണിനിരന്നത്.
ആശുപത്രി പൂട്ടിച്ച സമരത്തിനുത്തരവാദികളായ യുഎന്എയ്ക്കെതിരെയും, യുഎന്‍എ നേതാവ് ജാസ്മിന് ഷായ്ക്ക് എതിരെയും ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. ജാസ്മിന് ഷാ വര്‍ഗ്ഗവഞ്ചകനാണെന്നും, യുഎന്‍എ ചില നഴ്സുമാരെ കൂട്ടുപിടിച്ച് ആശുപത്രി പൂട്ടിക്കാന്‍ മനപൂര്‍വ്വം ഇടപെട്ടുവെന്നും നാട്ടുകാര്‍ പറയുന്നു.
കോണ്‍ഗ്രസ് ചേര്‍ത്തല ബ്ലോക് പ്രസിഡണ്ട് അഡ്വ.സിവി തോമസ് പ്രതിഷധം ഉദ്ഘാടനം ചെയ്തു. കെവിഎം ഫോറം കണ്‍വീനര്‍ സജി തുറവൂര്‍ അധ്യക്ഷനായിരുന്നു. യുഎന്‍എയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന കോട്ടയം ഭാരത് ആശുപത്രിയിലെ മാനേജ്മെന്റ് അംഗം ഡോക്ടര്‍ സുനില്‍, മാത്യുജോര്‍ജ്ജ് കോട്ടയം, സാനു സുധീന്ദ്രന്‍, എം രൂപേഷ്, അഡ്വ.രവീന്ദ്രകുമാര്‍, സുനില്‍ ഭാസ്ക്കര്‍, സിസ്റ്റര്‍ രശ്മി തുടങ്ങിയവര്‍ സംസാരിച്ചു
നഴ്സുമാരുടെ സമരത്തെ തുടര്‍ന്നു ചേര്‍ത്തല കെവിഎം ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഒക്ടോബര്‍ 20ന് മാനേജ്മെന്റ് അറിയിച്ചിരുന്നു.നിയമാനുസൃതം പരിശീലനം പൂര്‍ത്തിയാക്കി സേവനം അവസാനിപ്പിച്ച രണ്ടു നഴ്സുമാരെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. ജീവനക്കാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും മാനേജ്മെന്റ് വിശദീകരിച്ചിരുന്നു.
Discussion about this post