ബെര്‍ലിന്‍: ദീര്‍ഘകാലമായി തീരുമാനമാകാതെ കിടക്കുന്ന അന്താരാഷ്ട്രതല ഭീകരവാദത്തിനെതിരെയുള്ള വ്യാപക ഉടമ്പടിയില്‍(സി.സി.ഐ.ടി) ഉടനെ നിഗമനത്തിലെത്തിച്ചേരണമെന്ന് നരേന്ദ്ര മോദി. ബെര്‍ലിനില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഭീകരവാദത്തിനെതിരെ ശക്രമായ ശബ്ദമുയര്ത്തയത്. ആണവായുധ ശേഖരത്തെ പോലെ ഭീകരവാദത്തിനെതിരെയും വൈകാരികമായ സമീപനം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭിപ്രായപ്പെട്ടു.
പരോക്ഷമായി പാകിസ്ഥാന്റെ നടപടികളെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. 2008ലെ മുംബയ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ സക്കി ഉര് റെഹ്മാന് ലഖ്വിയെ പാകിസ്ഥാന് കുറ്റവിമുക്തനാക്കി നാലു ദിവസത്തിനുശേഷമാണ് മോദിയുടെ പ്രസ്താവന. യു.ഭീകരര്‍ക്ക് ആയുധം വിതരണം ചെയ്യുന്ന ഉറവിടങ്ങള്‍ കണ്ടെത്തി തടയാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്ക്കലിനോടൊപ്പം പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്ന അദ്ദേഹം മാനവികതയില്‍ വിശ്വസിക്കുന്നവരല്ലാം തന്നെ ഭീകരതയ്ക്കെതിരെ ഒരേ ശബ്ദത്തില്‍ പ്രതികരിക്കണമെന്നും അത് ഭീകരവിരുദ്ധപ്രവര്ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രസ്താവിച്ചു.
Discussion about this post