മുക്കം: മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ ഒറ്റദിവസം കൊണ്ട് പൊളിഞ്ഞു. മുക്കം കാരശേരി പഞ്ചായത്തിലാണ് തടയണ പൊളിഞ്ഞത്. ഇന്നലെയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് തടയണ ഉദ്ഘാടനം ചെയ്തത്.
കാരശേരി പഞ്ചായത്ത് നടപ്പാക്കിയ ജലസുരക്ഷ ജീവ സുരക്ഷാപദ്ധതിയുടെ ഭാഗമായി ‘സുജലം’ പദ്ധതിയിലാണ് തടയണ നിര്‍മിച്ചത്. തൊഴിലുറപ്പ് പദ്ധതിയും പൊതുജന പങ്കാളിത്തവും പ്രയോജനപ്പെടുത്തി പഞ്ചായത്തില്‍ 110 തടയണകളാണ് നിര്‍മിച്ചത്.
Discussion about this post