കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്ക്കെതിരെ ക്രിമിനല്‍ കേസില്ലെന്ന് കാണിച്ചുള്ള ദുബായ് പൊലീസിന്റെ ക്ലിയറിന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നു. കഴിഞ്ഞദിവസമായിരുന്നു കോടിയേരിയുടെ മകനെതിരെ 13 കോടിയുടെ തട്ടിപ്പ് ആരോപണം പുറത്തുവന്നത്. ബിനോയ്ക്കെതിരെ കേസില്ലെന്ന് കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കിയതിന് പിറകെയാണ് പോലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തു വന്നത്.
ദുബായ് ആസ്ഥാനമായുള്ള ടൂറിസം കമ്പനിയില്‍ നിന്ന് േബിനോയ് കോടിയേരി 13 കോടി തട്ടിയെന്ന പരാതിയായിരുന്നു പുറത്തു വന്നത്. വാര്‍ത്തകള്‍ക്ക് പിന്നാലെ കമ്പനി പൊളിറ്റ്ബ്യൂറോയ്ക്ക് നല്കിയ പരാതിയുടെ പകര്‍പ്പും പുറത്തു വന്നിരുന്നു.പ്രതിയെ ദുബായ് കോടതിയില്‍ ഹാജരാക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളുന്നതാണ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
Discussion about this post