എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് ക്രമക്കേട് വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ദക്ഷിണമേഖല ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് ക്രമക്കേട് അന്വേഷിക്കുക. വി.എസ്. അച്യുതാനന്ദന്റേതടക്കമുള്ളവരുടെ മൊഴികളെടുക്കും. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
തിരുവനന്തപുരം യൂണിറ്റിലെ സി.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന അന്വേഷണം വൈകുന്നതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘത്തിന്റെ രൂപീകരണം.
Discussion about this post