ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം എടുത്തുകളയണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ ഇംഫാല്‍ ജില്ലാ കോടതി ഉത്തരവിട്ടു. ഇറോം ശര്‍മിളക്കെതിരെ ചുമത്തിയ ആത്മഹത്യാശ്രമക്കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
2000 നവംബര്‍ മുതലാണ് ഇറോം ശര്‍മിള നിരാഹാര സമരം തുടങ്ങിയത്. ആത്മഹത്യാശ്രമത്തിന് കേസെടുത്ത പൊലീസ് ഇറോമിന് മൂക്കിലിട്ട ട്യൂബിലൂടെയാണ് ഇത്രയും കാലം ഭക്ഷണം നല്‍കിയത്.
മണിപ്പൂരില്‍ നടപ്പാക്കിയ അഫ്സ്പ(ആര്‍മ്ഡ് ഫോര്‍സസ് സ്പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇംഫാല്‍ കോടതി ശര്‍മിളയെ മോചിപ്പിച്ചിരുന്നു. പുറത്തിറങ്ങിയ ഇറോം ശര്‍മിള സമരവുമായി മുന്നോട്ടുപോയതോടെ മണിപ്പൂര്‍ പോലീസ് സമാനമായ കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post