രജപുത്രസംഘടനയായ കര്‍ണിസേനയുടെ പത്മാവത് സിനിമക്കെതിരായ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത ആള് ദളിത് സംഘടനയായ ഭീംസേന സമര പോരാട്ടത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
കര്‍ണി സേന പ്രവര്ത്തകന് ഭീം സേന പ്രവര്ത്തകനായതാണോ..ഭീം സേന പ്രവര്ത്തകന് കര്‍ണിസേനാ പ്രവര്ത്തകനായതാണോ അതേ എല്ലാ സമരമുഖത്തും എത്തുന്ന സ്പോണഅ#സേര്‍ഡ് സമരഭടനാണോ ഇയാള്‍ എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.
https://twitter.com/repubIicTv/status/980752866326470662
നെറ്റിയില്‍ കാവിതുണി കെട്ടി പത്മാവതിനെതിരെ സമരരംഗത്ത് സജീവമായിരുന്ന ആള് ഇപ്പോള്‍ എസ്എസി-എസ്ടി അതിക്രമം തടയുന്നതിനെതിരെ ഉള്ള നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ഉള്ള സമരത്തില്‍ നെറ്റിയില്‍ നീല തുണി ചുറ്റി പങ്കെടുക്കുന്ന ഫോട്ടോകളാണ് പ്രചരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും നിക്ഷിപ്ത ിടപെടലിന്റെ തെളിവാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
https://twitter.com/AsYouNotWish/status/980742626231042049
ഈയിടെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളും, കലാപങ്ങളും ചിലര്‍ സ്പോണ്സര് ചെയ്യുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മോദി സര്‍ക്കാരിനെതിരെ മനപൂര്‍വ്വം പ്രതിഷേധം ഉയര്‍ത്താനും, രാജ്യത്ത് വലിയ പ്രശ്നങ്ങളുണ്ടെന്ന് തെറഫ്റിദ്ധരിപ്പിക്കാനും കലാപങ്ങളും, പ്രക്ഷോഭങ്ങളും അഴിച്ചുവിടാന്‍ ചില കേന്ദ്രങ്ങളും പാര്‍ട്ടികളും ഗൂഢാലോചന നടത്തുന്നുവെന്നാണ് വിമര്‍ശനം. ബീഹാറിലും, പശ്ചിമ ബംഗാളിലും രാമനവമി ആഘോഷങ്ങളുടെ പേരില്‍ കലാപം ഉണ്ടാക്കാന്‍ ചിലര്‍ ഇടപെട്ടുവെന്ന് വ്യക്തമായിരുന്നു.
Discussion about this post