ഡൽഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ മാവോയിറ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
മാവോയിറ്റ് ആക്രമണങ്ങൾ സംബന്ധിച്ചും ഇരുനേതാക്കളും നേതാകളും ചർച്ച നടത്തി. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പോലീസ് മേധാവിയും പങ്കെടുത്തു.
സംസ്ഥാനത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കേന്ദ്രസർക്കാരിനു സാധ്യമാകുന്ന എല്ലാ പിന്തുണയും സംസ്ഥാനത്തിനു നൽകുമെന്നും അദ്ദേഹം പറഞ്ഞു. 75 പോലീസ് സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കുമെന്നും 11 ഇന്ത്യൻ റിസർവ് ബറ്റാലിയനെയും രണ്ട് സ്പെഷൽ ഇന്ത്യൻ റിസർവ് ബറ്റാലിയനെയും അനുവദിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post