കൊല്‍ക്കത്ത; ബംഗാളില്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസ്സും ഒരു മുന്നണിയില്‍ നന്ദിഗ്രാമിലെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ അണിനിരക്കുന്നത്.
നന്ദിഗ്രാമിലെ മൂന്ന് ജില്ലാ പരിഷത്ത് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ എസ്യുസിഐ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. എസ്യുസിഐയെ പിന്തുണച്ച് ഒരുമിച്ച് നില്‍ക്കുകയാണ് സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ബിജെപിയും.
മഹേഷ്തല ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ സിപിഎമ്മും കോണ്‍ഗ്രസ്സും ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും ബിജെപി ഉള്‍പ്പെടുന്ന പക്ഷത്ത് ഇടത് പാര്‍ട്ടികള്‍ നില്‍ക്കുന്നത് ആദ്യമായാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മത്സര രംഗത്ത് വരാന്‍ പറ്റാത്ത സാഹചര്യമാണ്.
Discussion about this post