തിരുവനന്തപുരം: നിപ ബാധയ്ക്കു കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് മാരകമായ പകർച്ചവ്യാധിക്കു കാരണം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ചങ്ങോരത്തെ കിണറിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. ഇവയിൽ വൈറസിന്റെ സാന്നദ്ധ്യമില്ലെന്നു കണ്ടെത്തി. മറ്റു മൃഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. പരിശോധിച്ച നാല് സാമ്പിളുകളും നെഗറ്റീവായി. തിങ്കളാഴ്ച സാമ്പിളുകൾ വീണ്ടും ശേഖരിച്ച് പരിശോധിക്കും.
Discussion about this post