കോഴിക്കോട്; നിപ വൈറസ് ബാധയെ തുടര്‍ന്ന് ആദ്യം മരിച്ച ചങ്ങരോത്ത് സ്വദേശി സാബിത്തിന്റെ യാത്രാരേഖ പുറത്ത്. സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാ രേഖ. പാസ്പോട്ട് അനുസരിച്ച് 2017ല്‍ സാബിത്ത് പോയത് യുഎഇയിലേക്കാണെന്ന് തെളിവ്. സാബിത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.
പാസ്പോട്ട് അനുസരിച്ച് 2017ല്‍ സാബിത്ത് പോയത് യുഎഇയിലേക്കാണ്. 2017 ഫെബ്രുവരിയില്‍ പോയ സാബിത്ത് 6 മാസം യുഎഇയിലായിരുന്നുവെന്നും റിപ്പോര്‍ട്ട്. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടില്‍ ആദ്യം മരിച്ച സാബിത്ത് എന്ന യുവാവ് ദീര്‍ഘകാലമായി മലേഷ്യയില്‍ എഞ്ചിനിയറായി ജോലി ചെയ്ത് വരികയായിരുന്നുവെന്നും. സാബിത്തിന് അവിടെ വച്ച് പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കോഴിക്കോട്ടേക്ക് തിരിച്ച് വന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് ശരിയല്ലെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
Discussion about this post