കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്.
നരിപ്പറ്റ സ്വദേശിയായ കല്യാണി കഴിഞ്ഞ 16-ാം തീയ്യതി മുതല്‍ ചികിത്സയിലായിരുന്നു. ഇന്നാണ് പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇവരുടെ പരിശോധനാ ഫലം കിട്ടിയത്. ഇതില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അതിന് പിന്നാലെ കല്യാണി മരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്.
കൊച്ചിയില്‍ നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന മൂന്നു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ, നെട്ടൂരില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പനിയെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്
Discussion about this post