കോട്ടയം ∙ കെവിൻ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.വെള്ളിയാഴ്ച രാത്രിയോടെ അഞ്ചു പേര് കൂടി പൊലീസ് കസ്റ്റഡിയിലായി. ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ കീഴടങ്ങിയപ്പോൾ റമീസ്, ഫസൽ എന്നിവരെ പുനലൂരിൽ നിന്നു പൊലീസ് പിടികൂടുകയായിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു, ഷിനു, വിഷ്ണു എന്നിവർ പാലക്കാട് പുതുനഗരം പൊലീസിലാണ്കീ ഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി. നീനു ചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്.
Discussion about this post