കോട്ടയം: കെവിന് വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ വാദം പൊളിഞ്ഞു. നീനുവിന് മാനസിക രോഗമാണെന്നായിരുന്നു ചാക്കോയുടെ വാദം. അത് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തെന്മലയിലെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രേഖകള്‍ കോടതിയിലെത്തിക്കുമെന്ന് ചാക്കോയുടെ അഭിഭാഷകന് വ്യക്തമാക്കി. നീനുവിന് മാനസിക രോഗമാണെന്നും ഇപ്പേള്‍ താമസിക്കുന്ന കെവിന്റെ വീട്ടില്‍ നിന്നും മാറ്റണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദമാണ് പൊളിഞ്ഞിരിക്കുന്നത്.
മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പട്ടു. രേഖകള്‍ എടുക്കാന്‍ കോടതി അനുവദിച്ചതിനെത്തുടര്‍ന്നായിരുന്നു ചാക്കോയുമൊത്ത് പൊലീസ് തെന്മലയിലെ വീട്ടിലെത്തിയത്..നാല് മണിയോടെ ഒറ്റക്കല്ലിലെത്തിയ സംഘം വീട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും രേഖകളൊന്നും കിട്ടിയില്ല. ചാക്കോയുടെ അഭിഭാഷകനും പൊലീസുകാരും ഒപ്പമുണ്ടായിരുന്നു..പരിശോധന ഒരു മണിക്കൂര്‍ നീണ്ടു. ഹൃദ്രോഗിയാണെന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാ സംബന്ധമായ രേഖകളും കണ്ടെടുക്കാനായില്ല.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി രേഖകള്‍ സംഘടിപ്പിക്കാനാണ് ഇനി ചാക്കോയുടെ നീക്കം. അഭിഭാഷകനെ അതിന് ചുമതലപ്പെടുത്തി. ചാക്കോയെ വീട്ടില്‍ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേര് വീടിന് പരിസരത്ത് തടിച്ച് കൂടി. നാട്ടുകാര്‍ ചാക്കോയെ കൂകി വിളിച്ചു.
Discussion about this post