കോട്ടയം: കോട്ടയത്തെ കെവിന്റെ മരണവുമായ് ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്നയോട് അന്വേഷണ സംഘം മുമ്പാകെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. ചൊവ്വാഴ്ച കോട്ടയം ഡിവൈഎസ്പി ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. കെവിന് കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും നീനുവിന്റെ മാതാവ് രഹ്നയെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതലെ സംശയത്തിന്റെ നിഴലിലായിരുന്നു രഹ്ന. ഗൂഢാലോചനയില്‍ രഹ്നയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് അന്വേഷണപരിധിയില്‍ നിന്ന് രഹ്നയെ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു.
Discussion about this post