
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടുമെന്ന മുന്നറിയിപ്പുമായ ഘടക കക്ഷികള്‍ രംഗത്ത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ മുന്നണി വിടുമെന്നാണ് ഫോര്‍വേഡ് ബ്ലോകിന്റെ ഭീഷണി. സിപിഐയും ആര്‍എസ്പിയും സമാന നിലപാടുകാരാണ്.
കോണ്‍ഗ്രസ് സഖ്യം സിപിഎം ഏതാണ്ട് ഉറപ്പിച്ചതാണ് ഘടകക്ഷികളെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും, തദ്ദേശ തെരഞ്ഞെടിപ്പിലും മുന്നണിക്ക് തിരിച്ചടിയായ് കോണ്‍ഗ്രസ് സഖ്യമാണ്. കോണ്‍ഗ്രസ് മെച്ചപ്പെട്ടപ്പോള്‍ ഇടതുമുന്നണി തളരുകയാണ് എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു.
ഫോര്‍വേഡ് ബ്ലോക് മമതയുമായുള്ള സഖ്യസാധ്യത ചര്‍ച്ച ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുമുന്നണിയിലെ ഈ ഭിന്നിപ്പ് മുതലെടുക്കാന്‍ മമതയും തൃണമൂലും നീക്കം തുടങ്ങി. ബിജെപി പ്രധാന പ്രതിപക്ഷ ഉയര്‍ന്ന സാഹചര്യത്തില്‍ ബിജെപി വിരുദ്ധ ശക്തികളുമായി ഒന്നിക്കണം എന്നാണ് ഘടകകക്ഷികളുടെ നിലപാട്. അതേസമയം കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് അനുകൂലമാണ് സിപിഎം നേതൃത്വത്തിലെ ഭൂരിപക്ഷവും. സഖ്യം വേണ്ട നീക്കുപോക്കാകാം എന്ന നിലപാടും സിപിഎമ്മിനകത്തുണ്ട്.
Discussion about this post