ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 27ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഇതേപ്പറ്റിയുള്ള ഉത്തരവ് പുറത്ത് വിട്ടത്. വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
ഭൂ ഉടമസ്ഥത, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാറിന് പ്രത്യേക അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 35 എ വകുപ്പ്. ഹര്‍ജിയെ സംബന്ധിച്ച് ജമ്മു കശ്മീരില്‍ പ്രതിഷേധം നടക്കുകയാണ്. വിഘടനവാദി നേതാക്കള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ബന്ദ് ഇപ്പോഴും തുടരുകയാണ്.
Discussion about this post