കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കിലിനെ ചോദ്യം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആവശ്യമെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എപ്പോള്‍ അറസ്റ്റ് ചെയ്യണം എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പരാതിയിലെ ആദ്യ സംഭവം നടക്കുന്നത് 2014 ലാണ്. അതുകൊണ്ടു തന്നെ പ്രാഥമിക അന്വേഷണത്തിന് ശേഷമേ തുടര്‍ നടപടികളിലേക്ക് പോകാനാവൂ.
തെളിവുകള്‍ പരിശോധിച്ച ശേഷമാണു അറസ്റ്റിലേക്ക് പോകുന്നത് എന്നും സര്‍ക്കാര്‍ അറിയിച്ചു.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. . കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നു ഹരജിയില്‍ ആവശ്യമുണ്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കാത്തലിക് ചര്‍ച്ച് റിഫോര്മേഷന് മൂവ്മെന്റ്ാണ് ഹരജി നല്‍കിയത്. . സഭയിലെ ഉന്നതാധികാരിയുടെ നീച പ്രവൃത്തിയാണ് കന്യാസ്ത്രീയുടെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്നതെന്ന് ഹരജിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തിട്ടില്ല.. ഇരയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും അന്വേഷണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post