മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി സംഘടന നിരോധിച്ച അധികൃതരുടെ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സോഷ്യല്‍ മീഡിയയിലൂടെ വാഗ്വാദത്തിനു തയാറാണെന്നും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി.രാഹുലിനെ ശക്തമായി കടന്നാക്രമിച്ചാണു സ്മൃതി ഇറാനി ഇതിനോടു പ്രതികരിച്ചത്. അച്ചടക്കലംഘനത്തിന്റെ പേരിലുള്ള നടപടിയെ ന്യായീകരിച്ച മന്ത്രി, എന്എസ്യുഐക്കു പിന്നില്‍ മറഞ്ഞിരിക്കാതെ വിദ്യാഭ്യാസ വിഷയങ്ങളില്‍ നേര്‍ക്കുനേര്‍ സംവാദത്തിനു രാഹുലിനെ വെല്ലുവിളിച്ചു.
അംബേദ്കര്‍ പെരിയോര്‍ സ്റ്റഡി സര്‍ക്കിളിന്റെ (എപിഎസ്സി) അംഗീകാരമാണു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു ലഭിച്ച പരാതിയെത്തുടര്‍ന്നു താല്‍ക്കാലികമായി റദ്ദാക്കിയത്. പ്രകോപനപരമായ ലഘുലേഖകളിലൂടെയും പോസ്റ്ററുകളിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ നാണക്കേട് എന്നുള്‍പ്പെടെ വിശേഷിപ്പിച്ച് വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചായിരുന്നു നടപടി ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടന പാലിക്കേണ്ട നിബന്ധനകള്‍ ലംഘിച്ചതിന്റെ പേരിലാണു നടപടിയെന്നാണ് ഐഐടി അധികൃതരുടെ വിശദീകരണം.
ഇതില്‍ പ്രതിഷേധിച്ച് സ്മൃതി ഇറാനിയുടെ ഡല്‍ഹിയിലെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥിവിഭാഗം പ്രതിഷേധിച്ചിരുന്നു. അതേസമയം, വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തനം തടഞ്ഞ നടപടിക്കെതിരെ സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തി.അഭിപ്രായസ്വാതന്ത്ര്യം അവകാശമാണെന്നും ചര്‍ച്ചകള്‍ക്കും വിയോജിപ്പുകള്‍ക്കുമുള്ള അവകാശം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പോരാടുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു. വിമര്‍ശിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥി സംഘടനയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ അടുത്ത നടപടി എന്തായിരിക്കുമെന്ന ആശങ്കയും രാഹുല്‍ പങ്കുവച്ചു.
.
Discussion about this post