ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കിലിനെതിരായ പരാതി അന്വേഷിക്കുന്ന പോലിസിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി. പരാതിക്കാരായ കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പോലീസ് എന്തു ചെയ്തു എന്ന് എന്ന് ചോദിച്ച കോടതി ഇ്ക്കാര്യത്തില്‍ വിശദീകരണം നല്കാന് പോലിസിനോട് ആവശ്യപ്പെട്ടു.ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്നും കോടതി ചോദിച്ചു.
ബിഷപ്പിനെ ജലന്ധറില്‍ പോയി കണ്ടിട്ട് ഒരുമാസം ആയില്ലേ എന്നും കോടതി പോലിസിനോട് ചോദിച്ചു. ഇക്കാര്യത്തില്‍എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും നിര്‍ദ്ദേശം നല്കി. നിയമം എല്ലാത്തിനും മീതെ മീതെ ആണ് എന്നു ഓര്‍ക്കണമെന്നും, നിയമം അതിന്റെ വഴിക്ക് തന്നെ പോകുമെന്നും കോടതി പരാമര്‍ശിച്ചു. കേസ് ഇനി പരിഗണിക്കുന്ന വ്യാഴാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണം.ജലന്ധര്‍ ബിഷപ്പ് ഫാദര്‍ ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കന്യാസ്ത്രി നല്കിയ പരാതിയില്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടക്കുളമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാന്‍ വൈക്കം ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കണം. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കന്യാസ്ത്രി പരാതി ഇതിനകം നല്ക 75 ദിവസം പിന്നിട്ടു. എന്നിട്ടും അന്വേഷണം ഊര്‍ജ്ജിതമല്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതിക്കാരിയെ സ്വാധിനിക്കാന്‍ ബിഷപ്പിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പരാതിക്കാരിക്ക് വധഭീഷണിയുണ്ടെന്നും, കന്യാസ്ത്രിയുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.ഇതിനിടെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരി നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
Discussion about this post