ടി.പി.വധക്കേസ് പ്രതി കര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. വടകര സ്വദേശിയായ പ്രവാസിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെയായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് പറയുന്നു.
ബഹറിനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്.ഭാര്യ മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതായി പരാതിയില്‍ പറയുന്നു. തന്റെ രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്.
കിര്‍മാണി മനോജെന്ന മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ടി.പി ചന്ദ്രശേഖരന്റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്‍മാണ മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചുതാലി കെട്ടിയത്.അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്. വിവാഹ സത്ക്കാരം പാര്‍ട്ടി നേതാക്കളെ കൂടി ക്ഷണിച്ച് അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
സിപിഎം കേന്ദ്രങ്ങള്‍ തന്നെയാണ് മാഹിയില്‍ കിര്‍മാണിക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിലെ പങ്കാളിയായ മനോജിന് പരോള്‍ സമയത്തും പൊലീസ് കാവലുണ്ട്.
11 ദിവസത്തെ പരോളില്‍ ഇറങ്ങിയ കിര്‍മാനിക്ക് ഇനി വെറും ഒമ്പത്ദിവസങ്ങള് മാത്രമാണ് നാട്ടില്‍ അവശേഷിക്കുന്നത്.
Discussion about this post