പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 55 കോടിയിലധികം പേര്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുമെന്ന് യൂണിയന് മന്ത്രി ജെ.പി.നഡ്ഡ. 10 കോടിയിലധികം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. 5 ലക്ഷം രൂപ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് നല്‍കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 2018നായിരുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചത്.
പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു കേന്ദ്രം. പദ്ധതിക്ക് മാര്‍ച്ച് 20ന് തന്നെ അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് ഏജന്‍സിയും കേന്ദ്രം രൂപീകരിച്ചു. പദ്ധതിയുടെ ശ്രദ്ധേയമായ കാര്യം അത് ഡിജിറ്റല്‍ ആണെന്നതാണ്. ഇതിന് വേണ്ടി രാജ്യത്തെ തന്നെ ഏറ്റവും നല്ല ഐ.ടി വിദഗ്ദ്ധരെയാണ് കേന്ദ്രം കൂട്ട് പിടിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 10,000ത്തോളം ‘ആരോഗ്യ മിത്രങ്ങളെ’യാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. പ്രത്യേക പരിശീലനം ലഭിക്കുന്ന ഇവര്‍ രോഗികളെയും ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ഒരു ഘടകമായി പ്രവര്‍ത്തിക്കും.
ഡിജിറ്റല്‍ സംവിധാനത്തില്‍ തട്ടിപ്പുകള്‍ കണ്ടുപിടിക്കാന്‍ 94 തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങല്‍ സുരക്ഷിതമായി തന്നെയിരിക്കുമെന്നും ജെ.പി.നഡ്ഡ വ്യക്തമാക്കി.
അതേസമയം കേരളം പദ്ധതിയുടെ ഭാഗമാകുന്നതിനെപ്പറ്റിയുള്ള ഉറപ്പ് കേന്ദ്രത്തിന് ഇതുവരെ നല്‍കിയിട്ടില്ല.
Discussion about this post