കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് പൊലീസിന്റെ തീരുമാനം.ഫ്രാങ്കോ മുളയ്ക്കലിന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഈമാസം 25നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരാകുന്നത്.
കോടതി തീരുമാന വരുന്നത് വരെ അറസ്റ്റ് നീട്ടുന്നതില്‍ സര്‍ക്കാരിനും പോലിസിനുമെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നാളെയാണ് ഫ്രാങ്കോയുടെ ചോദ്യം ചെയ്യല്‍. അറസ്റ്റ് നീളുന്നത് നീതി നിഷേധമാണെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. ചോദ്യം ചെയ്യിലിന് ശേഷം അറസ്റ്റുണ്ടാകുമെന്നാണ് പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍ നാളെ അറസ്റ്റ് ഉണ്ടാകില്ല എന്ന നിലയിലാണ് കാര്യങ്ങളെന്ന് കന്യാസ്ത്രീകള്‍ പറയുന്നു.
ബിഷപ്പിനെ നാളെ അറസ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും പറഞ്ഞു. ആവശ്യമായ തെളിവുകള്‍ പോലിസിന് കൈമാറിയിട്ടുണ്ടെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് വാര്‍ത്തയോട് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. അറസ്റ്റ് തടയാത്തത് കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്ന് അവര്‍ പറഞ്ഞു.
കന്യാസ്ത്രീക്ക് തന്നോടുള്ള വ്യക്തിവിരോധമാണ് പരാതിക്കു പിന്നിലെന്നും, താന്‍ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post