കോണ്‍ഗ്രസിന് തലവേദനയായി ഛത്തിസ്ഗഡില്‍ വ്യാജ സെക്സ് സീഡി നിര്‍മ്മാണ കേസില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍. ബിജെപി നേതാവും മന്ത്രിയുമായ രാജേഷ് മുന്നാതിന്റെ വ്യാജ സെക്സ് സീഡി നിര്‍മ്മിച്ചുവെന്ന പരാതിയില്‍ ഛത്തിസ് ഹെഡ് സംസ്ഥാന പ്രസിഡണ്ട് ഭൂപേഷ് ബഗേലാണ് സിബിഐയുടെ അറസ്റ്റിലായത്. ജാമ്യാപേക്ഷ നല്‍കാത്തതിനെ തുടന്ന്ന് അദ്ദേഹത്തെ 14 ദിവസത്തേക്ക് ജയിലിലേക്ക് റിമാന്റ് ചെയ്തു.
കേസില്‍ അറസ്റ്റിലായ ഭൂപേഷ് ബഗേലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ രാഹുല്‍ഗാന്ധി ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്്മ്മ ഒരു വര്‍ഷം മുമ്പ്് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം വര്‍മ്മ ഫോണില്‍ വിളിച്ച് സിഡി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് ബിജെപി നേതാവ് പ്രകാശ് ബജാജ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ വര്‍മ്മക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.
സിഡി നിര്‍മ്മിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് രാജേഷ് മുന്നാത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടിനും, മാധ്യമപ്രവര്‍ത്തകനും എതിരെ പരാതി നല്‍കുകയായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. കേസില്‍ യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി രമണ്‍ സിംഗ് പ്രതികരിച്ചു.
ബാഗേലിനെ ജയിലില്‍ അടച്ചത് രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷ കക്ഷികളായ ജനതാ കോണ്‍ഗ്രസും, ബിഎസ്പിയും ആരോപിച്ചു
Discussion about this post