ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നുള്ള ഹര്‍ജി നല്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 3ാം തീയ്യതി നടക്കുന്ന ദേവസ്വ ബോര്‍ഡ് യോഗത്തില്‍ തന്ത്രി കുടുംബത്തിലെ അംഗങ്ങളുമായും മറ്റുള്ളവരുമായും ഇതിനെപ്പറ്റി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തുന്നതായിരിക്കും.
ശബരിമലയില്‍ വരുന്ന ഭക്തജനങ്ങളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post