ശബരിമലയിലെ ആചാരഭംഗം വരുത്തുന്ന സുപ്രിം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കേണ്ടതില്ലെന്ന് തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. നേരത്തെ റിവ്യു പെറ്റീഷന് നല്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ റിവ്യു ഹര്‍ജി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ നിലപാട് സ്വീകരിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് ദേവസ്വം നിലപാട് മാറ്റുകയായിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ തുടങ്ങാനും യോഗം തീരുമാനിച്ചു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെ എന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് നേരത്തെ സുപ്രിം കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അതിന് വിരുദ്ധമായ കോടതി വിധി വന്നിട്ടും റിവ്യു ഹര്‍ജി നല്‍കാത്തതിന് പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വലിയ പ്രതിഷേധമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഹിന്ദു സമൂഹത്തില്‍ നിന്ന് ഉയരുന്നത്.
Discussion about this post