ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയും ദേവസ്വം ബോര്‍ഡിനെതിരെയും ഹിന്ദു സംഘടനകള്‍ സംഘടതി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. കൊച്ചിയില്‍ ചേര്‍ന്ന 41 ഹിന്ദു സംഘടനകളുടെ യോഗം വിശദമായ പരിപാടികള്‍ തയാറാക്കി. നാല് ഘട്ടങ്ങളിലായി പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് തീരുമാനം. സമരത്തിന് പിന്തുണ നല്കി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 17 ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ ഉപവാസം നടത്തും. ഹിന്ദു സംഘടനകള്‍ ഒക്ടോബര്‍ 10 ന് താലൂക്ക് തലത്തില്‍ 200 സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധിക്കും. ഒക്ടോബര്‍ 11ന് കോട്ടയത്ത് ഹിന്ദു നേതൃ സമ്മേളനം നടത്തുകയും ചെയ്യുന്നതായിരിക്കും. ഇത് കൂടാതെ ഗുരുസ്വാമിമാരുടെയും സന്യാസിമാരുടെയും സംഗമം ഉണ്ടാകുന്നതായിരിക്കും.
പന്തളം രാജകുടുംബാംഗങ്ങള്‍ ഒക്ടോബര്‍ 12ന് സെക്രട്ടറിയറ്റ് നടയില്‍ നാമജപ യജ്ഞം നടത്തുന്നുണ്ട്. ഇത് കൂടാതെ ഒക്ടോബര്‍ 17ന് നിലയ്ക്കലില്‍ അമ്മമാരും സ്ത്രീകളും ഉപവാസമിരിക്കും.
Discussion about this post