ആലപ്പുഴ:ശബരിമല വിധിക്കെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ അപഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഭക്തിയുടെ അടിമകളായ സ്ത്രീകളെ സമരത്തിന് കിട്ടും. അത് എന്നും നിലനില്‍ക്കില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി വീണ്ടും സമരക്കാര്‍ക്കെതിരെ രംഗത്തിറങ്ങിയത്. എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ബി.ഡി.ജെ.എസിന് രാഷ്ട്രീയമുണ്ടാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍. എസ്. എസ് നേതാവ് സുകുമാരന്‍ നായര്‍ കൈയടി കിട്ടാന്‍ സ്പോണ്സര് ചെയ്ത പരിപാടിയാണ് സമരം. നായര്മുദായത്തിന് എല്ലാ ആനുകൂല്യങ്ങളും നല്കിയ ഈ സര്‍ക്കാരിനെതിരെയാണ് ഇപ്പോള്‍ എന്‍.എസ്.എസ് ഇറങ്ങിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് മുഴുവന്‍ നായര്‍ സമുദായത്തിന് എഴുതിക്കൊടുത്തില്ലേ. എന്‍.എസ്.എസ് കത്തുകൊടുത്ത് ഒന്നര മണിക്കൂറില്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയില്ലേ.ബോര്‍ഡിലെ 96 ശതമാനം ജോലികളും സവര്‍ണര്‍ക്കാണ് എന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
സവര്‍ണമേധാവിത്വം നിലനിറുത്താനുള്ള ശ്രമമാണ് സമരമെന്നും നാടിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സമരത്തില്‍ പങ്കാളിയാകണമെന്ന് എന്‍.എസ്.എസ് കരയോഗങ്ങള്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ യൂണിയനുകള്‍ക്കും ശാഖകള്‍ക്കും കത്തയയ്ക്കുന്നു. ഞങ്ങളോട് ആലോചിക്കാതെ നടത്തുന്ന സമരത്തില്‍ ഞങ്ങള്‍ ചേരുന്നതെന്തിന്.ഞങ്ങള്‍ പ്രത്യക്ഷസമരത്തിനില്ല. ആചാരം അനുഷ്ഠിക്കാനുള്ളതാണ്. നിയമം അനുസരിക്കാനുള്ളതും. വിധി അനുസരിച്ചുകൊണ്ട് ആചാരപ്രകാരം പോകുന്നില്ല എന്ന് തീരുമാനിച്ചാല്‍ പ്രശ്നം തീരില്ലേ. ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന നമുക്ക് വിധി അംഗീകരിക്കാതിരിക്കാനാകുമോ എന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.
പിണറായി പറയട്ടെ എന്ന് കരുതി എസ്എന്‍ഡിപി നിലപാട് പറയാന്‍ കാത്തിരുന്നതാണെന്നും, പിണറായി നിലപാട് വ്യക്തമാക്കിയപ്പോള്‍ ഞാന്‍ എന്റെയും യോഗത്തിന്റെയും നിലപാട് വെളിപ്പെടുത്തിയെന്നും യോഗം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.
Discussion about this post