സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ഭരണഘടന നല്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ ഉടന്‍ തന്നെ ഒരു ഹര്‍ജി നല്‍കുമെന്ന് പുരോഗമന മുസ്ലീം സ്ത്രീ സംഘടനയായ നിസ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിസ.
സുന്നി പള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന് സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പ് സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെ.ടി ജലീലും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം പ്രതികരിച്ചു. എ.പി സുന്നികള്‍ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
Discussion about this post