ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ പീഡനപരാതി നല്കിയ ഡി.വൈ.എഫ്.ഐ നേതാവായ പെണ്‍കുട്ടി പരാതി പോലീസിനും മാധ്യമങ്ങള്‍ക്കും നല്‍കിയേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പരാതി ചര്‍ച്ചാ വിഷയമാകാത്തതിനാലാണിതെന്നും പറയപ്പെടുന്നു.
പാര്‍ട്ടി സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ വേണ്ടി അന്വേഷണ കമ്മീഷന് രൂപീകരിച്ചിരുന്നു. ഇതില്‍ മന്ത്രി പി.കെ.ബാലനും ശ്രീമതി ടീച്ചറുമുണ്ട്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇതില്‍ ഇരയായ പെണ്‍കുട്ടിക്ക് നിരാശയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നല്കുന്നതില് വൈകുന്നത് എം.എല്‍.എയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന സംശയം ഇര നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്കാന് ആദ്യമേ തുനിയുകയും ചെയ്തിരുന്നു. എ്ന്നാല്‍ കൂടെയുള്ളവരുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു നീക്കത്തില്‍ നിന്നും പിന്തിരിഞ്ഞത്.
Discussion about this post