ശബരിമലയിലെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളത്തിലെത്തി . സുപ്രീംകോടതി വിധി വന്‍ പ്രതിഷേധത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും നീങ്ങിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് സംഘം എത്തിയിരിക്കുന്നത് .
നിലയ്ക്കല്‍ , പമ്പ , സന്നിധാനം എന്നിവിടങ്ങളില്‍ നിന്നും വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട് .
ദേശീയ മാധ്യമങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നത് ദേശീയ തലത്തില്‍ ശബരിമല വിഷയം അതീവഗൗരവമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് . കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരിടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് .
Discussion about this post