സി.ബി.ഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മക്കും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കുമെതിരെ നടപടി. അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി. എന്‍. നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ചുമതല. രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സി.ബി.ഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഒരു കോഴ കേസ് ഒതുക്കിതീര്‍ക്കാന്‍ ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സി.ബി.ഐ ഉപ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ തന്നെ കേസെടുത്തിരുന്നു. ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയായിരുന്നു കേസെടുത്തത്. ഇതേത്തുടര്‍ന്ന് രാകേഷ് അസ്താനയെയും ഉദ്യോഗസ്ഥനായ ദേവേന്ദ്ര കുമാറിനൈയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ശേഷം അറസ്റ്റിനെതിരെ ഇരുവരുെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സി.ബി.ഐയിലെ ഉള്‍പ്പോരുകള്‍ മൂലമാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് പറയപ്പെടുന്നു.
Discussion about this post