ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലയെന്നു ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു.
റിപ്പോര്‍ട്ട് നല്കുവാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം പിണറായി വിജയന് നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്കുവാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയത് .
രാജാകുടുംബം പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനില്ല . ബോര്‍ഡിന് അതിന്റെ നിയമവ്യവസ്ഥ അനുസരിച്ച് മാത്രമേ പ്രവര്‍ത്തികേണ്ട ബാധ്യതയുള്ളൂ . റിപ്പോര്‍ട്ട് കൊടുക്കാന്‍ ഭരണഘടനാപരമായി വ്യവസ്ഥയില്ലെന്നും കോടതിയാവശ്യപ്പെട്ടാല്‍ മാത്രമേ റിപ്പോര്‍ട്ട് നല്കുകയുള്ളൂവെന്ന് ബോര്‍ഡ് അംഗം കെ.പി ഹരിദാസ് പറഞ്ഞു .
Discussion about this post