വരാനിരിക്കുന്ന മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനം നിയന്ത്രിക്കാന്‍ സി.പി.എം ദിവസവേതനത്തില്‍ പാര്‍ട്ടിക്കാരെ നിയോഗിക്കുമെന്ന് സൂചന. 1,680 പേരെ ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1,650 പേര് സന്നിധാനത്തും 30 പേര് നിയ്ക്കലിലുമായിരിക്കുമെന്നും സൂചനയുണ്ട്. നിയമിക്കപ്പെടുന്നവര്‍ സി.പി.എം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്ന് ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അരവണ തയാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീര്‍ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം കഴിയുന്നത് വരെ ഇവര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ സാധിക്കും. ഇവര്‍ക്ക് വേണ്ട ഭക്ഷണവും താമസസൗകര്യവും ദേവസ്വം ബോര്‍ഡാണ് ഒരുക്കുന്നത്.
Discussion about this post