റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. ആര്‍ക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല പി.ഡബ്ല്യു.ഡി എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയിലുള്ളതെന്നും സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സിവില്‍ ലൈന്‍ റോഡ് ശോചനീയാവസ്ഥയില്‍ കിടക്കുന്ന്ത പ്രദേശത്ത് മെട്രോയുടെ ജോലി നടക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
റോഡുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതൊരു പൊതുതാല്പര്യ ഹര്‍ജിയായാണ് കോടതി പരിഗണിച്ചത്. റോഡുകള്‍ നന്നാക്കാന്‍ ആളുകള്‍ മരിക്കണോയെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്. ഇത് കൂടാതെ വി.ഐ.പികള്‍ വന്നാല്‍ മാത്രമെ റോഡുകള്‍ നന്നാക്കൂ എന്ന സര്‍ക്കാരിന്റെ നിലപാട് മാറ്റണമെന്നും ഹൈക്കോടതി പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ റോഡുകള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി എടുത്ത നടപടികള്‍ കോടതി ബോധിപ്പിക്കണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു.
Discussion about this post