ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ ബി.ജെ.പി സമരം ശക്തമാക്കുന്നു. കാസര്‍കോഡ് മുതല്‍ പമ്പ വരെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള രഥ യാത്ര നടത്തും. തീയ്യതി ഇന്ന് നിശ്ചയിക്കപ്പെടും.
ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ചിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയിലേക്ക് 2,500 പൊലീസുകാരെ നിയോഗിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇത് കൂടാതെ ശബരിമലയിലേക്കുള്ള പ്രധാന വഴികളെല്ലാം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
അതേസമയം ഇന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേരുന്നതായിരിക്ുകം. ഇതില്‍ ശബരിമല വിഷയത്തെപ്പറ്റി വിലയിരുത്തല്‍ നടക്കുകയും കൂടുതല്‍ നടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്യും.
ഭക്തജനങ്ങളോട് ഒരു ദിവസത്തില്‍ കൂടുതല്‍ ശബരിമലയില്‍ തങ്ങരുതെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. അതേസമയം കോട്ടയത്തും പത്തനംതിട്ടയ്ക്കും പിന്നാലെ കേരളത്തിലുടനീളം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വിശദീകരണ യോഗം സംഘടിപ്പിക്കാനാണ് സി.പി.എം നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post