കേരള സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ രാജിവെച്ചു. ഇവരുടെ തസ്തിക അനധികൃതമായി സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന വാര്ത്തെയത്തുടര്ന്നാണ് രാജി.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജൂബിലി നവപ്രഭ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. തന്നെയും ഭര്‍ത്താവായ ജി.സുധാകരനെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്ത് വിട്ടിട്ടുള്ളതെന്നും അവര്‍ ആരോപിച്ചു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പറഞ്ഞു.
ജൂബിലി നവപ്രഭയുടെ ശമ്പളം വര്‍ധിപ്പിക്കാനും നീക്കമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നതിനെപ്പറ്റിയും തസ്തിക സ്ഥിരപ്പെടുത്തുന്നതിനെപ്പറ്റിയും തനിക്ക് അറിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. തികച്ചും നിയമപരമായാണ് യൂണിവേഴ്സിറ്റിയില്‍ നിയമിതമായതെന്നും അവര്‍ പറയുന്നു.
പൊതു താല്പര്യങ്ങള്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില ശക്തികള്‍ യൂണിവേഴ്സിറ്റിയ്ക്കകത്ത് നിന്നും പുറത്ത് നിന്നും നടത്തുന്ന പ്രചരണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഇത് കൂടാതെ താന്‍ ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post