സിപിഎമ്മിന്റെ കേരളത്തിലെ നേതൃത്വം മാറിയിട്ടും ശൈലിയില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന് സിപിഎം കേന്ദ്ര സെക്രട്ടറി സീതാറാം യെച്ചൂരിയോട് പരാതിപ്പെട്ടു. സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പിലെ ഭിന്നസ്വരം വര്‍ഗ്ഗീയതയായി മുദ്രകുത്തി എന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെഎം മാണിയുള്‍പ്പെട്ട ബാര്‍ക്കോഴ കേസില്‍ നിയമ യുദ്ധത്തിനു നേതൃത്വം നല്‍കുമെന്ന് വിഎസ് പറഞ്ഞു. ബാര്‍ക്കോഴ കേസില്‍ നിന്ന് മാണി രക്ഷപെടാന്‍ പോകുന്നില്ല. കേസില്‍ ഹൈക്കോടതി തന്നെ വിമര്‍ശിച്ചയാളാണ് നിയമോപദേശം നല്കിയ അഗസ്റ്റിന്. അതുകൊണ്ടു തന്നെ അഗസ്റ്റിനില്‍ നിന്നും നിയമോപദേശം തേടിയത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വിഎസ് പറഞ്ഞു.
Discussion about this post