ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. ഇനി നാളെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പൊലീസിന്റെ തീരുമാനം.
നെയ്തേങ്ങ നിറച്ചുവരുന്നത് അയ്യന് അഭിഷേകം ചെയ്യാനാണ്, ആ പുണ്യ മുഹൂര്‍ത്തത്തിനാണ് ഓരോ അയ്യപ്പഭക്തരും ശബരിമലയില്‍ എത്തുന്നത്. അല്ലാതെ നെയ്തേങ്ങ എകെജിസെന്ററിലോ ഭരണസിരാകേന്ദ്രത്തിലോ കൊണ്ടുപോയി പിണറായിക്കു കൊടുക്കാനുള്ളതല്ലെന്ന് ശശികല ടിച്ചര്‍ പറഞ്ഞു. അതിന് ഇവിടെ എത്തുന്ന ഓരോ അയ്യപ്പഭക്തനും അവകാശമുണ്ട് അത് വേണ്ടെന്നു പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ശശികലടീച്ചര്‍ പറഞ്ഞു.
Discussion about this post