ശബരിമലയില്‍ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് വരുന്ന ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് നീതീകരണമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതുപോലെയുള്ള അറസ്റ്റുകള്‍ അപകടകരമാണെന്നും ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്നും യുദ്ധസമാനമായ രീതിയിലാണ് പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരക്കിട്ട് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രിയോടെ നിലയ്ക്കലിന് സമീപത്ത് വെച്ച് ഇരുമുടിക്കെട്ടുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ശനിയാഴ്ച വെളുപ്പിന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post